കൊന്നക്കാട് SNDP ശാഖയിൽ പണിത ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ ഘോഷയാത്രക്ക് മലയോരത്ത് വൻ വരവേൽപ്പ്
വെള്ളരിക്കുണ്ട് :കൊന്നക്കാട് എസ്.എൻ.ഡി.പി ശാഖയിൽ പണിത ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹവും ആനയിച്ചു കൊണ്ടുള്ള ഘോഷയാത്ര മലയോര മനസ്സിൽ ശ്രീനാരായണ ഗുരുദേവ ഭക്തി നിറച്ചു. വെള്ളരിക്കുണ്ട് എസ്.എൻ.ഡി.പി യൂണിയൻ പരിധിയിലെ വിവിധ ശാഖകളിൽ ഊഷ്മളമായ വരവേൽപ്പാണ് ഘോഷയാത്രക്ക് നൽകിയത്. ആലപ്പുഴ മാന്നാറിൽ നിന്നും പീതവർണ്ണങ്ങളാൽ അലങ്കരിച്ച വാഹനത്തിൽ എത്തിച്ച പഞ്ചലോഹ വിഗ്രഹം ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്നലെ രാവിലെ 9 മണിക്ക് കണ്ണൂർ ജില്ലയിലെ പ്രാപ്പൊയിൽ ശാഖ ഗുരു സന്നിധിയിൽ നിന്നാണ് ആരംഭിച്ചത്. പാടിച്ചാൽ, പെരിങ്ങോം, പാടികൊച്ചി ശാഖകളിലെ സ്വീകരണത്തിനു ശേഷം സ്വാമി പ്രേമാനന്ദ, വെള്ളരിക്കുണ്ട് യൂണിയൻ സെക്രട്ടറി വി. വിജയരംഗൻ മാസ്റ്റർ, ഇൻസ്പെക്റ്റിംഗ് ഓഫീസർ പി.ടി ലാലു, കൊന്നക്കാട് ശാഖാ പ്രസിഡണ്ട് എൻ.ടി ബാബു, വൈസ് പ്രസിഡന്റ് കെ. പി റെജി, ശാഖാ സെക്രട്ടറി സിജി സന്തോഷ്, ആർ സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണം തുടങ്ങിയ ഘോഷയാത്രയ്ക്ക് വിവിധ ശാഖകളിൽ സ്വീകരണം ലഭിച്ചു
No comments