എഴുത്തിലേക്ക് നയിക്കാൻ ബഡ്ഡിംഗ് റൈറ്റേഴ്സ് പദ്ധതി : ചിറ്റാരിക്കാൽ ബിആര്‍സി പരിധിയിലെ അദ്ധ്യാപകര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു
പരപ്പ: വായനയുടെ പുതുവസന്തമൊരുക്കി വായനയിലും എഴുത്തിലും നവമുകുളങ്ങളെ കണ്ടെത്താന്‍ ബഡ്ഡിങ് റൈറ്റേഴ്‌സ് പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളവും. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്ന പദ്ധതിയില്‍ വായനകൂട്ടം, എഴുത്തുകൂട്ടം, ലൈബ്രറി ശാക്തീകരണം, എഴുത്തുകാരുമായുള്ള അഭിമുഖം, സാഹിത്യ കൃതിയിലുള്ള പശ്ചാത്തല സന്ദര്‍ശനം, ചലച്ചിത്ര ആവിഷ്‌കാര പ്രദര്‍ശനം തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളില്‍ നടക്കും. പരിപാടിയുടെ ഭാഗമായി ചിറ്റാരിക്കാൽ ബിആര്‍സി പരിധിയിലെ അദ്ധ്യാപകര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. അധ്യാപികയും സാഹിത്യ പ്രവർത്തകയുമായ ലിനി കെ.വി. ഉദ്ഘാടനം ചെയ്തു. ജിതേഷ് പി സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ഇ ടി ജോസ് അദ്ധ്യക്ഷനായി. ഷൈലജ കെ ആശംസകൾ നേർന്നു. രാജീവൻ പി ജി നന്ദി പറഞ്ഞു.
No comments