ബളാൽ സെന്റ് ആന്റണിസ് ദേവാലയ തിരുന്നാളിന് കൊടിയേറി ഇടവക വികാരി റവ : ഫാ : ജോർജ് ഇലവുംകുന്നേൽ കൊടിയേറ്റ് നടത്തി
വെള്ളരിക്കുണ്ട് : ബളാൽ സെന്റ് ആന്റണിസ് ദേവാലയ തിരുന്നാളിന് കൊടിയേറി. ഇടവക വികാരി റവ : ഫാ : ജോർജ് ഇലവുംകുന്നേൽ കൊടിയേറ്റ് നടത്തി. ജനുവരി 19 മുതൽ 28 വരെയും ആണ് തിരുന്നാൾ.
ഇന്നുമുതൽ അടുത്ത ശനിയാഴ്ച വരെ എല്ലാ ദിവസവും വിശുദ്ധ കുർബാനയും, വചന സന്ദേശവും നൊവേനയും നടക്കും. 27 ശനിയാഴ്ച വൈകുന്നേരം തിരുന്നാൾ കർമ്മങ്ങൾക്ക് പുറമെ വൈകുന്നേരം 6.30 നു ടൗൺ പന്തലിലേക്ക് പ്രദക്ഷണം, തുടർന്ന് രാത്രി 8 മണിക്ക് കൈകൊട്ടികളിയും 8.15 ന് വയനാട് സേവൻ ബീറ്റസ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാവും. പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച രാവിലെ 9.30 നു ആഘോഷമായ തിരുനാൾ കുർബാനയും പ്രദക്ഷിണത്തോട് കൂടി തിരുനാൾ സമാപിക്കും. 

No comments