ബന്ദിയോട് അഡ്കയിലെ രഹ്ന ഫാത്തിമയുടെ ആത്മഹത്യക്ക് പിന്നിൽ കാമുകനെന്ന് കുടുംബം
കാസർഗോഡ് : ബന്ദിയോട് അഡ്കയിലെ 19-കാരിയായ രഹ്‌ന ഫാത്തിമയുടെ ആത്മഹത്യ കാമുകന്റെ ക്രൂരമായ പീഡനം മൂലമാണെന്ന പരാതിയുമായി കുടുംബം രംഗത്ത്. ബന്ദിയോട് സ്വദേശിയായ മണല്‍ ലോറി ഡ്രൈവറെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടാണ് രഹ്‌ന പ്രണയത്തിലായത്. ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവാണെന്നും മാത്രമല്ല മയക്കുമരുന്ന് കേസിലെ പ്രതിയാണെന്നും മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം മുന്‍നിര്‍ത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കുടുംബം.
No comments