തളിര് കാർഷിക മേളയുടെ കാൽ നാട്ടു കർമ്മം മാലോം ഉമ്മൻ ചാണ്ടി നഗറിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസഫ് ജോർജ് മുത്തോലി നിർവഹിച്ചു
വെള്ളരിക്കുണ്ട് : മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ആതിഥ്യമരുളുന്ന മാലോം തളിര് ഉത്തരമലബാർ കാഷി ക മേള 2024 ന്റെയും മാലോം ഫെസ്റ്റിന്റെയും ആരംഭം കുറിച്ചു കൊണ്ടുള്ള കാൽ നാട്ടു കർമ്മം പുതുവൽസരദിനത്തിൽ മാലോം ഉമ്മൻ ചാണ്ടി നഗറിൽ നടന്നു.
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.. ജോസഫ് ജോർജ്ജ് മുത്തോലി കാൽ നാട്ടു കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റവ.ഫാദർ സാം ഡി.സാമുവൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് മാലോത്ത് സർവ്വീസ് സഹകരണ ബാങ്ക പ്രസിഡന്റ് ഹരീഷ് പി.നായർ , ബളാൽ പഞ്ചായത്ത് സ്റ്റാൻഡിംഗ കമ്മിറ്റി ചെയർമാൻമാരായ അലക്സ് നെടിയകാല , ടി.അബ്ദുൾ ഖാദർ മോസി ജോയി. വാർഡു മെമ്പർമാരായ ബിൻ സി ജെയിൽ പി.സി. രഘുനാഥ് . ശ്രീജ രാമചന്ദ്രൻ ജെസ്സി ടോമി, ബിനു കെ.ആർ ദേവസ്യ തറ പ്പേൽ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജോയി മൈക്കിൾ , ജോജോ കല്ലേക്കുളം ആൻഡ്രൂസ് വട്ടക്കുന്നേൽ ബിനു കുഴിപ്പള്ളി. ടോമിച്ചൻ കാഞ്ഞിരമറ്റം. ജോബി കാര്യാവിൽ. മാർട്ടിൻ ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു..
മുൻവർഷ ങ്ങളിൽ നിന്ന് വിഭിന്നമായി സംഘടിപ്പിക്കന്ന ഫ്ലവർ ഷോയും ഉദ്ഘാടന ദിവസ o (12/1/2024 ) വൈകുന്നേരം നടത്തപ്പെടുന്ന ആ കാശ വിസ്മയം കരിമരുന്ന് കലാപ്രകടനവും ഈ വർഷത്തെ പ്രത്യേകതയാണ്.
കൂടാതെ എല്ലാ വർഷവും നടത്തിവരുന്ന കാർഷിക കായ്ഫല പ്രദർശനങ്ങളും പച്ചക്കറി ഫലവൃക്ഷങ്ങളുടെ കായ്ച്ചു നിൽക്കുന്ന വയുടെ പ്രത്യേകശേഖരം ഈ മേളയുടെ പ്രത്യേകതയാണ്. കൂടാതെ പ്രദർശനവിൽപന സ്റ്റാളുകൾ, വിവിധയിനം പഴവർഗങ്ങളുടെ പ്രദർശ വിൽപന സ്റ്റാളുകൾ, പുരാവസ്തു കരകൗശ പ്രദർശനങ്ങൾ . ഡോഗ് ഷോ, രുചി വൈവിധ്യങ്ങളോടെയുള്ള ഫുഡ് കോർട്ട്. വ്യത്യസ്ഥ കാലാവസ്ഥയിൽ വളരുന്ന ബഡ് / ഗ്രാഫ്റ്റ് ചെയ്ത ഫലവൃക്ഷങ്ങളും അത്യുത്പാദന ശേഷിയുള്ള നടീൽ വസ്തുക്കളുടെയും പൂച്ചെടികളുടെയും പ്രദർശന വില്പന സ്റ്റാളുകളും ഈ മേളയുടെ പ്രത്യേകതയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കാനുതകുന്ന അമ്യൂസ് മെന്റ് ഇനങ്ങളായ ചിൽഡ്രൻ കാർ, ചിൽഡ്രൻസ് ട്രെ യിൻ, ബോൻസായി. ഡ്രാഗൺ, കൊളമ്പസ്, ജോയന്റ് വീൽ. മരണക്കിണർ. ആ കാശത്തൊട്ടിൽ ബ്രേക്ക് ഡാൻസ്, കുട്ടികൾക്കുള്ള ബോട്ടിംഗ്, മറ്റ് ഗെയിമുകൾ, എല്ലാം ഈ മേളയുടെ പ്രത്യേകതയാണ്. എല്ലാ ദിവസവും വൈകുനേരം നടത്തപ്പെടുന്ന സാംസ്കാരിക സമ്മേളനവും കലാസന്ധ്യയും ഈ മേളയ്ക്ക് മാറ്റുകൂട്ടും. 2024 ജനുവരി 12 മുതൽ 21 വരെ മാലോം ഉമ്മൻ ചാണ്ടി നഗറിലെ വൈദ്യുത ദീപാലങ്കാര ഷോ ഏവരേയും കോൾമയിർ കൊള്ളിക്കും ഭാരതാത്ഭുതങ്ങളി കലാന്നാ യ ബഹായിസ് ലോട്ടസ് ടെമ്പിളിന്റെ മാതൃകയിൽ തീർക്കുന്ന പ്രവേശനകവാടം ഏവരേയും അതിശയിപ്പിക്കും അങ്ങനെ വിജ്ഞാനവും വിനോദവും കോർത്തിണക്കി മലയോര ജനതയ്ക്ക് നവ്യാനുഭവം പകരുന ഒരു മേളയായിരിക്കും ഇത്.
No comments