സമരാഗ്നി യാത്ര സംഘാടക സമിതിയും എളേരിബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളുടെ അധികാരമേറ്റെടുക്കലും ഭീമനടിയിൽ നടന്നു
ഭീമനടി : സമരാഗ്നിയാത്ര സംഘാടക സമിതിയും എളേരിബ്ലോക്ക് ഭാരവാഹികളുടെ അധികാര ഏറ്റെടുക്കലും ഭീമനടിയിൽ നടന്നു. യോഗത്തിൽ എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോയി കിഴക്കരക്കാട്ട് അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ യോഗം ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 9 ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് നയിക്കുന്ന സമരാഗ്നി യാത്രയുടെ ഉദ്ഘാടനം കാസർഗോഡ് നിന്ന് ആരംഭിക്കുമ്പോൾ അയ്യായിരത്തിൽ അധികം ആളുകൾ പങ്കെടുക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ഡി സി സി പ്രസിഡണ്ട് പി.കെ ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. ഹക്കീം കുന്നേൽ , കെ നീലകണ്ഠൻ, എം അസനാർ, കരിമ്പിൻ കൃഷ്ണൻ , ശാന്തമ്മ ഫിലിപ്പ് , അഡ്വ കെ.കെരാജേന്ദ്രൻ , സെബാസ്റ്റ്യൻ പതാലിൽ , ടോമി പ്ലാച്ചേരി, മിനി ഫ്രാൻസിസ്,എം കുഞ്ഞമ്പു നമ്പ്യാർ, ജോർജ് കരിമഠം, എ ജയരാമൻ, രാജൻ നായർ , ബിപി പ്രദീപ് കുമാർ , ഡോമിനിക് കോയിത്തുരുത്തേൽ , സി. ബാബു എന്നിവർ സംസാരിച്ചു.
No comments