Breaking News

പരപ്പയെ മാതൃകാ ശുചിത്വഗ്രാമമാക്കാൻ ജനങ്ങൾ കൈകോർക്കണം : പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പരപ്പ


പരപ്പ ഗ്രാമത്തെ മാതൃക ശുചിത്വ ഗ്രാമമാക്കാൻ മുഴുവനാളുകളും കൈകോർക്കണം എന്ന് പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം ജനറൽ ബോഡിയോഗം ആഹ്വാനം ചെയ്തു.നമ്മുടെ നാട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ദിനംപ്രതി പെരുകുകയാണ്.ഇതിന് അറുതി വരുത്താൻ നാടിൻറെ നാനാ തുറകളിൽ ഉള്ളവരും കൈകോർക്കേണ്ടതുണ്ട് എന്നും യോഗം ഓർമപ്പെടുത്തി.യോഗത്തിൽ പ്രിയദർശിനി പ്രസിഡണ്ട് ശരത്ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗം കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മനോജ് തോമസ് ഉദ്ഘാടനം ചെയ്തു.പ്രഭാകരൻ കരിച്ചേരി മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി ശബരി രാജ് സ്വാഗതവും ജോയിന്റ് സെക്രട്ടറി മഹേഷ് നന്ദിയും പറഞ്ഞു.തുടർന്ന് ഓസ്കാർ അവാർഡ് നേടിയ എലിഫൻറ്  വിസ്പറേഴ്സ് എന്ന ഡോക്യുമെൻററി പ്രദർശനവും നടത്തി.പുതിയ ഭാരവാഹികളായി കെ.പ്രശാന്ത് പ്രസിഡണ്ട് മഹേഷ് കുമാർ  സെക്രട്ടറി ജയേഷ് എം ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.




No comments