തളിര് കാർഷികമേള കാണുവാനും പഠിക്കുവാനും ഓസ്ട്രീയയിൽ നിന്നുള്ള സംഘം മാലോം തളിര് നഗരിയിൽ എത്തി
മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ആതിഥ്യമരുളുന്ന ഉത്തരമലബാർ കാഷി കമേളയായ തളിര് മാലോം ഫെസ്റ്റിനെകുറിച്ച് പഠിക്കാൻ ഓസ്‌ട്രിയനിൽ നിന്നും എത്തിയതായിരുന്നു എങ്കേൽ ഭർട്ടും സംഘവും..
ശനിയാഴ്ച വൈകിട്ടാണ് ഓസ്‌ട്രീയ മേയർ എങ്കേൽ ഭർട്ടിന്റെ നേതൃത്വത്തിലുള്ള 40 അംഗ സംഗം മാലോത്ത് എത്തിയത്. വിമാനമാർഗ്ഗം കൊച്ചിയിലെത്തിയസംഗം പ്രത്യേക വാഹനത്തിലാണ് മാലോത്തെ തളിര് കാർഷികമേള നഗറിൽ എത്തിയത്..
തളികാർഷിക മേളയുടെ സംഘാടക സമിതി ചെയർ മാൻ കൂടിയായ രാജു കട്ടക്കയം വിദേശപഠനസംഘത്തെസ്വീകരിച്ചു. സംഘാടകർക്ക് ഒപ്പം പുഷ്പ പ്രദർശനം മുതൽ ഫുഡ് കോർട്ട് മുതൽ വരെയുള്ള സ്ഥലങ്ങളും മറ്റും സന്ദർശിച്ചു..
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മാലോത്തെ കാർഷിക മേളയിലെ കാഴ്ചകൾ അതിശയിപ്പിച്ചുവെന്ന് ഓസ്ട്രിയ മേയർ എങ്കേൽ ഭർട്ട് പറഞ്ഞു. കാർഷികവിളകളുടെ വേറിട്ട കാഴ്ച്ചകൾ കണ്ട വിദേശസംഗം തളിര് സംഘാടകരെ അഭിനന്ദിച്ചശേഷം ഗ്രൂപ്പ് ഫോട്ടോയും സെൽഫിയും എടുത്താണ് മടങ്ങിയത്....
ഓസ്‌ട്രീയയിലെ പുരോഹിതൻ മാലോം വള്ളിക്കടവ് സ്വദേശി അമ്മിയാനിക്കൽ ബിജു അച്ഛന്റെ കൂടെയാണ് സംഗം കേരളത്തിൽ എത്തിയത്...
No comments