പെരിയ കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിൽ
പെരിയയിലെ കേരള കേന്ദ്ര സർവ്വകലാശാല സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് പ്രൊഫസർ എ.കെ.മോഹനെ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് ഡി വൈ എസ്.പി. വി.കെ വിശ്വംഭരനും സംഘവും അറസ്റ്റ് ചെയ്തു. കേന്ദ്രസർവ്വകലാശാലയിൽ താൽക്കാലിക ഫാക്കൽറ്റിയെ വീണ്ടും നിയമിക്കാനും തുടർന്ന് പി.എച്ച്.ഡിക്ക് പ്രവേശനം നൽകാനും കൈക്കുലി വാങ്ങുമ്പോഴാണ് പ്രൊഫസർ വിജിലൻസിന്റെ പിടിയിലായത്. രണ്ട്ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇക്കാര്യം താൽകാലിക ഫാക്കൽറ്റി വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് നൽകിയ 20,000 രൂപ അഡ്വാൻസ് നൽകുമ്പോഴാണ് സർവകലാശാലയിൽ മറഞ്ഞിരിക്കുകയായിരുന്ന വിജിലൻസ് സംഘം പ്രൊഫസറ കൈയോടെ പിടികൂടിയത്. ഡി വൈ എസ്പി ക്ക് പുറമെ ഇൻസ്പെക്ടർമാരായ ഐ സി ചിത്തരഞ്ജൻ, ജെ.ആർ. രൂപേഷ്, തഹൽസിൽ ദാർ ആർ. ഷിബു, അസി. പ്ലാനിംഗ് ഓഫിസർ റിജു മാത്യഎസ് ഐ മാരായ ഈശ്വരൻ നമ്പൂതിരി, കെ.രാധാകൃഷ്ണൻ, വി.എം. മധുസൂദനൻ, പിവി.സതീശൻ, വി.ടി. സുഭാഷ് ചന്ദ്രൻ, കെ.വി.ശ്രീനിവാസൻ , രാജീവൻ , സന്തോഷ്, സുധീഷ് പ്രമോദ്എന്നിവരും ഉണ്ടായിരുന്നു.
No comments