Breaking News

മൗക്കോട് ഗവ. എൽ പി സ്കൂളിന് കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം തൃക്കരിപ്പൂർ എം എൽ എ എം രാജഗോപാലൻ നിർവഹിച്ചു


പെരുമ്പട്ട :  മൗകോട് ഗവ. എൽ പി സ്കൂളിന് കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം തൃകരിപൂർ MLA ശ്രീ. എം രാജഗോപാലൻ നിർവഹിച്ചു. 

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. ഗിരിജ മോഹനൻ ആദ്യക്ഷത വഹിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ. നാരായണൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ കെ തങ്കച്ചൻ, വാർഡ് മെമ്പർ ലിജിന എം വി, ചിറ്റാരിക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. ഉഷാകുമാരി എംടി, പി ടി എ പ്രസിഡന്റ്‌ ഉമർ മൗലവി, എസ്എംസി ചെയർമാൻ പി പി രവീന്ദ്രൻ, MPTA പ്രസിഡന്റ്‌ സംഗീത കെ, കെ വി ഇബ്രാഹിംകുട്ടി, അനു പിവി, പികെ അബ്ദുൽ കരീം മൗലവി, ഷറഫുദ്ദീൻ എം എസ്, എം അബൂബക്കർ, പി പദ്മനാഭൻ മാസ്റ്റർ, മാസ്റ്റർ നന്ദകിഷോർ, മിനി ടീച്ചർ സംസാരിച്ചു ഹെഡ്മാസ്റ്റർ കെപി അച്യുതൻ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി വി കെ ഷൗക്കത്തലി നന്ദിയും പറഞ്ഞു.


No comments