Breaking News

ആഘോഷങ്ങൾക്ക് താളപ്പൊലിമ പകരാൻ ബളാലിലെ കുട്ടിക്കൂട്ടം ബളാൽ ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥികളാണ് ശിങ്കാരിമേളത്തിൽ 'താളം' തീർക്കുന്നത്


വെള്ളരിക്കുണ്ട്  : ബളാൽ ഭഗവതി ക്ഷേത്രഉത്സവത്തിന് തുടക്കം കുറിച്ച് നടന്ന കലവറ ഘോഷയാത്രയിൽ ശിങ്കാരി മേളം തീർത്ത  ബളാൽ ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ പ്രകടനം ശ്രദ്ധേയമായി.

ബുധനാഴ്ച്ചരാവിലെ കോട്ടെക്കാട് കാവിൽ നിന്നും ആരംഭിച്ച നൂറ് കണക്കിന് അമ്മമാർ അണി നിരന്ന കലവറ ഘോഷയാത്രയിലാണ് ബളാൽ ഗവ. ഹൈസ്‌കൂളിലെ  അഞ്ചിലും  ആറിലും ഏഴിലും എട്ടിലും ഒൻപതിലും പഠിക്കുന്ന വിദ്യാർത്ഥികൾകൾ അവരുടെ വാദ്യമേളത്തിലെ മികവ് തെളിയിച്ചത്..

ഒൺ പതിൽ പഠിക്കുന്ന കെ. നിതിനിന്റെ നേതൃത്വത്തിൽ ഉള്ള 12 പേർ അടങ്ങുന്ന സംഘമാണ് സ്വന്തം നാട്ടിലെ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുള്ള കലവറ നിറക്കൽ ഘോഷയാത്രയിലെ ശിങ്കാരി മേളത്തിൽ അണി നിരന്നത്.

താളം കലാസമിതി എന്നപേരിലാണ്  ഇവർ ശിങ്കാരി മേളംതീർത്തത്.. പലർക്കും വലുപ്പത്തിനനു സരിച്ചുള്ള ചെണ്ട ലഭിച്ചില്ലെങ്കിലും ശിങ്കാരി മേളവിസ്മയം തീർക്കാൻ ബുദ്ധിമുട്ട് നേരിട്ടില്ല..


കോട്ടെക്കാട് കാവ് മുതൽ ബളാൽ അമ്പലം വരെഉള്ള ഒന്നരകിലോമീറ്റർ ദൂരം കലവറഘോഷയാത്രയ്ക്ക് ഒപ്പം ഈ കൊച്ചു വാദ്യകലാസംഗം ചെണ്ടമേളത്തിലെ നാദവിസ്മയം തീർത്ത്‌ നടന്നകന്നു.

കവറഘോഷയാത്ര ക്ഷേത്രത്തിൽ എത്തി സമാപിച്ചപ്പോൾ തന്നെ ക്ഷേ ത്രഭാരവാഹികൾ ഈ കൊച്ചു മിടുക്കൻ മാരെ ആദരിച്ചു.

ക്ഷേത്രമുറ്റത്ത്‌ നടന്ന അനുമോദനപരിപാടിയിൽ 12 പേരെയും ഉപഹാരം നൽകി ആദരിച്ചു.

ചടങ്ങിൽ വി. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു.

ആഘോഷകമ്മറ്റി ചെയർ മാൻ ഹരീഷ് പി. നായർ. പി. കുഞ്ഞികൃഷ്ണൻ. പി. വി. ശ്രീധരൻ. ജ്യോതി രാജേഷ്. രേഷ്മ രാധാകൃഷ്ണൻ. ശ്യാമളശ്രീധരൻ. ദിവാകരൻ നായർ. എം. മണികണ്ഠൻ. വി. ഗോപി.എന്നിവർ പ്രസംഗിച്ചു

No comments