പരപ്പ ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെ ആരോഗ്യ ശുചിത്വ പോഷക സമിതി യോഗം വെള്ളരിക്കുണ്ട് സഹൃദയ വായനശാലയിൽ ചേർന്നു
വെള്ളരിക്കുണ്ട്: പരപ്പ ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെ പരിധിയിൽപ്പെട്ട കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ 7, 8, 9, 10 വാർഡുകളുടെ ആരോഗ്യ ശുചിത്വ പോഷക സമിതി യോഗം വാർഡ് മെമ്പർമാരുടെ അദ്ധ്യക്ഷതയിൽ വെള്ളരിക്കുണ്ട് സഹൃദയ വായനശാലയിൽ ചേർന്നു
മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്കായുള്ള സൂചനകൾ
1. മാർച്ച് 20നുള്ളിൽ പഞ്ചായത്തുതല ശുചിത്വപ്രഖ്യാപനം നടത്തണം
2. ഫെബ്രുവരി 28 നുള്ളിൽ വാർഡുതല ശുചിത്വ പ്രഖ്യാപനം നടത്തണം
3. ഫെബ്രു.20നുള്ളിൽ ഹരിത അയൽക്കൂട്ടത്തിൽ പ്രഖ്യാപനം നടത്തണം
4. അതിനോടൊപ്പം ഹരിത ഭവനങ്ങൾ അയൽക്കൂട്ടങ്ങളിൽ രൂപപ്പെടണം
ഇങ്ങനെ നടക്കണമെങ്കിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാർഡു തലത്തിൽ എ.ഡി.എസിൻ്റെയും സാനിട്ടേഷൻ സമിതിയുടെയും യോഗം ഫെബ്രു 4-6 തീയതികളിൽ ചേർന്ന് ആസൂത്രണം ചെയ്യണം
ഹരിതവാർഡ്/ പഞ്ചായത്തിനു വേണ്ടി ഉറപ്പു വരുത്തേണ്ടവ
100 ശതമാനം വീട്ടിലും സ്ഥാപനങ്ങളിലും കടകളിലും വാതിൽപ്പടി സേവനം ഉറപ്പാക്കണം.
100 ശതമാനം യൂസർ ഫീസ് ഉറപ്പാക്കണം
100 ശതമാനം വീട്ടിലും ജൈവ മാലി ന്യ സംസ്കരണ ഉപാധികൾ ഉറപ്പാക്കണം
എല്ലാ വിധ പൊതുയിടങ്ങളും നിരത്തുകളും വലിച്ചെറിയൽ മുക്തമാവണം
ജലാശയങ്ങൾ ,കുളം / തോട്, പുഴ മാലിന്യ മുക്തമാവണം
നിയമ നടപടികൾ ചുമതലപ്പെട്ടവർ ശക്തമാക്കിക്കൊണ്ട് മുന്നോട്ടു പോയാലേ പ്രഖാപനം സാധ്യമാവൂ
സ്ഥാപന മേലധികാരികളുടെ യോഗം വ്യാപാര സ്ഥാപനപ്രതിനിധികളുടെ യോഗം
സി ഡി എസ് യോഗങ്ങൾ വിവിധ വിഭാഗങ്ങളുടെ യോഗങ്ങൾ നോഡൽ ഓഫീസർമാരുടെ യോഗം പഞ്ചായത്തു വിജിലൻസ് ടീം സന്ദർശനങ്ങൾ
പഞ്ചായത്തു മോണിട്ടറിംഗ് യോഗങ്ങൾ
തുടങ്ങിയവ ചേരണമെന്നും തീരുമാനം
No comments