ബളാൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നൈറ്റ് സ്റ്റഡി ക്യാമ്പ് "നിശാഗന്ധി-2024" തുടക്കമായി
ബളാൽ: ബളാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ നൈറ്റ് ക്യാമ്പ് "നിശാഗന്ധി-2024" ആരംഭിച്ചു. മികച്ച വിജയശതമാനം ലക്ഷ്യമാക്കി പരീക്ഷയുടെ തലേദിവസം വരെ സ്കൂളിൽ വിദ്യാർഥികളെ താമസിപ്പിച്ച് രാത്രികാല ക്ലാസുകൾ തുടങ്ങിയിരിക്കുന്നു. ക്യാമ്പ് ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ജേക്കബ് ഇടശ്ശേരി നിർവഹിച്ചു സ്വാഗതം ആശംസിച്ചു സംസാരിച്ചത് സ്റ്റാഫ് സെക്രട്ടറി ശ്രീമതി മോളി.കെ.റ്റി യും. അധ്യക്ഷപദം അലങ്കരിച്ചത് പ്രിൻസിപ്പൽ മെയ്സൺ കെ യും ആണ്. എസ് എം സി ചെയർമാൻ സുരേഷ് മുണ്ടമാണി,ലിബിൻ വർഗീസ് എന്നിവർ ചടങ്ങിൽ ആശംസ അറിയിച്ച് സംസാരിച്ചു നിർമൽ തോമസ് ചടങ്ങിന് നന്ദി പ്രകാശനം നടത്തി
No comments