Breaking News

സ്വന്തമായി വീടും , അടിസ്ഥാന രേഖകളും ഇല്ലാത്തതിൻ്റെ പേരിൽ കാർഡില്ലാത്ത മാലോം എടക്കാനത്തെ കുടുംബത്തിന് റേഷൻ കാർഡായി


മാലോം : സ്വന്തമായി വീടില്ലാത്തതിൻ്റെ പേരിലും താമസിക്കുന്ന വീടിന് നമ്പറില്ലാത്തതിൻ്റെ പേരിലും   അടിസ്ഥാന രേഖകൾ ഇല്ലാത്തതിൻ്റെ പേരിലും കാലങ്ങളായി റേഷൻ കാർഡില്ലാത്ത കുടുംബത്തിന് റേഷൻ കാർഡായി. വെള്ളരിക്കുണ്ട് താലൂക്കിൽ ബളാൽ ഗ്രാമ പഞ്ചായത്തിൽ  മാലോത്ത് വില്ലേജിൽ കെ.ബി.സി കമ്പനി (കുടക് ശ്രീയിൽ ബ്രദേർസ് കമ്പനി )വക  വീട്ടിൽ  വർഷങ്ങളായി താമസിക്കുന്ന എടക്കാനത്ത്   ബിന്ദുവിനം കുടുംബത്തിനമാണ് റേഷൻ കാർഡ് ഇല്ലാതിരുന്നത്. കമ്പനി വക വിടിന് നമ്പറില്ലാത്തതിനാലും , മറ്റ് രേഖകൾ ഇല്ലാതിരുന്നതിനാലും അപേക്ഷ  എടുക്കാതിരുന്നതിനാലുമായിരുന്നു റേഷൻ കാർഡ് ലഭിക്കാതെ പോയത്. 

              വിട്ടു നമ്പറില്ലാത്തവർക്കും റേഷൻ കാർഡ് നൽകുന്ന സർക്കാറിൻ്റെ  പരിപാടിയിൽ പെടുത്തിയാണ് ഇപ്പോൾ കാർഡ് നൽകിയത്. 

ട്രൈബൽ പ്രമോട്ടർ  മനോജാണ്  പി. ആണ് ഇവരുടെ പ്രയാസം സപ്ലെ ഓഫിസ് മുമ്പാകെ എത്തിച്ചത്.

ഇന്ന്  എടക്കാനത്തെ കുന്നിൽ മുകളിലുള്ള ഇവരുടെ വീട്ടിൽ എത്തിയാണ്  കുടുംബത്തിന് കാർഡ് കൈമാറിയത്. ചടങ്ങിൽ ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ അലക്സ് നെടിയ കാലയിൽ ,താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ ടി.സി, റേഷനിംഗ് ഇൻസ്പെകക്ടർമാരായ  രാജീവൻ കെ.കെ, ജാസ്മിൻ കെ. ആൻ്റെണി , വെള്ളരിക്കുണ്ട്  സ്റ്റേഷൻ ഇൻസ്പെക്ടർ  ഓഫ് പോലീസ് ഷിജു ടി.കെ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ബാബു ഏ, ട്രൈബൽ പ്രമോട്ടർ മനോജ്  പി, സപ്ലൈ ഓഫിസ് ജീവനക്കാരായ ശ്രീജിത്ത് ടി കെ,, അബിഷ പുത്തലത്ത്, പ്രജിത പി, സവിദ് കുമാർ കെ.,  എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

No comments