Breaking News

പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ ബിരിക്കുളത്ത്ആദ്യകാല നാടകപ്രവർത്തകരായ 47 നാടക കലാകാരൻമാരെ ആദരിച്ചു


ബിരിക്കുളം : പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ ബിരിക്കുളത്ത് 'കേരളം എന്ന മാനവികത '      എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന പ്രഭാഷണ പരിപാടിയുടെ ഭാഗമായി ആദ്യകാല നാടകപ്രവർത്തകരായ 47 നാടക കലാകാരൻമാരെ ആദരിച്ചു. ജില്ലാ വായന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വി എസ് സവിതയെ അനുമോദിച്ചു.

ബിരിക്കുളം സ്കൂൾ പരിസരത്തെ പതിറ്റാണ്ടുകളുടെ ചരിത്ര സാക്ഷിയായ മുത്തശ്ശി മരച്ചുവട്ടിൽ നടന്ന പരിപാടി പുരോഗമന കലസാഹിത്യ സംഘം ഏരിയ സെക്രട്ടറി ഡോ:കെ വി സജീവൻ ഉദ്ഘടനം ചെയ്തു. ഏ വി കൂടോൽ അധ്യക്ഷനായി. വിജയൻ ബിരിക്കുളം, സനിഷ് കുറുഞ്ചേരി, നപിൻ പെരിയങ്ങാനം എന്നിവർ സംസാരിച്ചു. വി കെ നാരായണൻ സ്വാഗതവും ടി അനീഷ് നന്ദിയും പറഞ്ഞു.

No comments