കാസർഗോഡ് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട ചിറ്റാരിക്കാൽ വില്ലേജ് ഓഫീസർ അനിൽ സി ഫിലിപ്പിന് അനുമോദനം നൽകി
ചിറ്റാരിക്കാൽ : കാസർഗോഡ് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട ചിറ്റാരിക്കാൽ വില്ലേജ് ഓഫീസർ അനിൽ സി ഫിലിപ്പിന് പൗരാവലിയുടെ അനുമോദനവും കോവിഡ് കാലത്തടക്കം 5 വർഷക്കാലം സ്തുത്യർഹമായ സേവനത്തിനു ശേഷം ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിരമിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർ പി ടി ശ്രീനിവാസന് യാത്രയയപ്പും സംഘടിപ്പിച്ചു'
കൊല്ലാട ഇ എം എസ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഗ്രന്ഥാലയം സെക്രട്ടറി കെ.വി. രവി സ്വാഗതം പറഞ്ഞു .ഗ്രാമ പഞ്ചായത്ത് മെമ്പർ സതീദേവി ടീച്ചർ ഉത്ഘാടനം ചെയ്തു വെള്ളരിക്കുണ്ട് താലൂക്ക് തഹസിൽദാർ മുരളി പി വി അനുമോദനം നടത്തി. ദീപക് പിവി (ഗ്രന്ഥാലയം ജോസെക്രട്ടറി) ചടങ്ങിൽ നന്ദി പറഞ്ഞു
No comments