Breaking News

കൊന്നക്കാട് നിന്ന് പരപ്പ തായന്നൂർ ജില്ലാ ആശുപത്രി വഴി കാഞ്ഞങ്ങാട് പോകുന്ന മൂകാംബിക ബസിന്റെ ആദ്യ യാത്ര ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഫ്ലാഗ് ഓഫ് ചെയ്തു


വെള്ളരിക്കുണ്ട് : കൊന്നക്കാട് നിന്ന് പരപ്പ തായന്നൂർ ജില്ലാ ആശുപത്രി വഴി കാഞ്ഞങ്ങാട് പോകുന്ന മൂകാംബിക ബസിന്റെ ആദ്യ യാത്ര ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഫ്ലാഗ് ഓഫ് ചെയ്തു . 

മലയോരത്തിന്റെ ഇങ്ങേ അറ്റമായ കൊന്നക്കാട് നിന്ന് ബളാൽ, എളേരി, കിനാനൂർ-കരിന്തളം, കോടോം ബേളൂർ, മടിക്കൈ എന്നീ അഞ്ച് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നഗരം ചുറ്റാതെ ജില്ലാ ആശുപത്രിയിലേക്ക് എത്താനാകും. 


രാവിലെ  കൊന്നക്കാട് നിന്ന് പുറപ്പെട്ട് വെള്ളരിക്കുണ്ട് , പരപ്പ , കാലിച്ചാനടുക്കം , തായന്നൂർ , കാഞ്ഞിരപ്പൊയിൽ, അമ്പലത്തുകര വഴിയാണ് ജില്ലാ ആശുപത്രിയിലെത്തുക തുടർന്ന് കാഞ്ഞങ്ങാട് ബസ്സ്റ്റാൻഡിൽ എത്തും.മലയോരത്തുള്ളവർക്ക് ചെലവ് കുറഞ്ഞ് ഒരു ബസിൽ തന്നെ ജില്ലാ ആശുപത്രിയിലെത്താം. 


No comments