സിപിഐ നേതാവ് ബി.വി രാജൻ അന്തരിച്ചു
സിപിഐ കാസർകോട് ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഇടതുമുന്നണി മഞ്ചേശ്വരം മണ്ഡലം കൺവീനറുമായ ബി വി രാജൻ അന്തരിച്ചു 68 വയസ്സായിരുന്നു ആശുപത്രിയിൽ നിന്ന് ബങ്കര മം ഞ്ചേശ്വരത്തെ വീട്ടിലേക്ക് ഓട്ടോ റിക്ഷയിൽ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല 50 വർഷത്തോളം സിപിഐയുടെയും പോഷ സംഘടനയുടെയും നേതാവായിരുന്നു. സിപിഐ അവിഭക്ത കണ്ണൂർ ജില്ലാ കൗൺസിൽ അംഗമായിരുന്ന രാജൻ കർഷകൻ ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡണ്ട്, എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് , എ.ഐടിയുസി ജില്ലാ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം മഞ്ചേശ്വരം സർവീസ്സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു
No comments