Breaking News

രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, വൈകിട്ടോടെ മരണം; പ്രവാസി മലയാളി അധ്യാപിക മരിച്ചു




റിയാദ്: മലയാളി അധ്യാപിക റിയാദിൽ നിര്യാതയായി. കണ്ണൂര്‍ കതിരൂര്‍ സ്വദേശിനിയും മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇൻറര്‍നാഷനല്‍ സ്‌കൂള്‍ അധ്യാപികയുമായ വീണാ കിരണ്‍ (37) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്.


രാവിലെ ദേഹാസ്വാസ്ഥ്യം മൂലം റിയാദ് ഹയാത്ത് നാഷനല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകീട്ട് ആറോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 17 വര്‍ഷമായി റിയാദിലുള്ള വീണ കഴിഞ്ഞ ഒമ്പത് വര്‍ഷമായി മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇൻറര്‍നാഷനല്‍ സ്‌കൂളില്‍ അധ്യാപികയായി ജോലിചെയ്തുവരികയായിരുന്നു. ഭര്‍ത്താവ് കിരണ്‍ ജനാര്‍ദ്ദനന്‍ മലസിലുള്ള ഇൻറര്‍നാഷനല്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ടെക്‌നിക്കല്‍ എൻജിനീയറാണ്. കഴിഞ്ഞ 19 വര്‍ഷമായി റിയാദിലുണ്ട്. മകള്‍ അവന്തികാ കിരണ്‍ മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇൻറര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാർഥിനിയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.


No comments