വൻ പാൻമസാല ശേഖരം പിടികൂടി കാസറഗോഡ് പോലീസ്
കാസറഗോഡ് : ബുധനാഴ്ച്ച രാത്രി കാസറഗോഡ് ടൗൺ പോലീസ് നടത്തിയ പരിശോധനയിൽ നിരോധിത പാൻ മസാല പാക്കറ്റുകളുമായി രണ്ട് പേർ പിടിയിലായി. 26967 പാക്കറ്റ് പാൻ മസാലകളുമായി ഉത്തർ പ്രദേശ് സ്വദേശിയും ഇപ്പോൾ ബേക്കൽ താമസക്കാരനുമായ സുനിൽ ചൗഹാൻ (26), പള്ളിക്കര സ്വദേശിയായ മുഹമ്മദ് ഹനീഫ (56) എന്നിവരാണ് അറസ്റ്റിലായത്.
കാസറഗോഡ് ജില്ലാ പോലീസ് മേധാവി ബിജോയ് പി ഐപിഎസിന്റെ മേൽനോട്ടത്തിൽ, കാസറഗോഡ് SI അഖിൽ, CPO മാരായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, അജയ് വിൽസൺ, ഉണ്ണി കൃഷ്ണൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.
No comments