Breaking News

വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ആർട്സ് & സയൻസ് കോളേജ് കോളജ് ഡേ ആഘോഷം സിനിമ - ടെലിവിഷൻ താരം ഉണ്ണിരാജ് ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോളജ് ഡേ ആഘോഷം നടന്നു. പ്രശസ്ത ഹാസ്യ നടനും മറിമായം പരമ്പരയിലെ താരവുമായ കാസർഗോഡ്  ഉണ്ണിരാജ

ഉൽഘാടന കർമം നിർവഹിച്ചു. ഏതു പ്രതിസന്ധികൾ ഉണ്ടായാലും കഠിനാധ്വാനവും ആത്മവിശ്വാസവും ഉണ്ടായാൽ ജീവിതത്തിൽ വിജയം കൈവരിക്കാം എന്ന് അദ്ദേഹം പറഞ്ഞു. കോളജ് അഡ്മിനിസ്ട്രേറ്റർ ഫാദർ വിപിൻ വെമ്മേനിക്കട്ടയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ മെർലിൻ തറപ്പേൽ എസ്.എ .ബി .എസ് സ്വാഗതവും യൂണിയൻ ജനറൽ സെക്രട്ടറി ജെയ്സൺ പോൾ നന്ദിയും പറഞ്ഞു. കോളേജ് വൈസ് പ്രിൻസിപ്പൽ ഫാദർ അഖിൽ മുക്കുഴി , കൊമേഴ്സ് വിഭാഗം തലവൻ ജോളി തോമസ് , കോളജ് ചെയർമാൻ തോമസ് എന്നിവർ ആശംസകൾ അറിയിച് സംസാരിച്ചു. ഉൽഘാടന ശേഷം വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.

No comments