Breaking News

കാറിൽ കടത്തികൊണ്ട് വരികയായിരുന്ന എം.ഡിഎം.എയുമായി മൂന്നുപേർ അറസ്റ്റിൽ


പയ്യന്നൂർ: കാറിൽ കടത്തികൊണ്ട് വരികയായിരുന്ന എം.ഡി.എം.എയുമായി മൂന്ന് പേരെ തളിപ്പറമ്പ് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് 

കണ്ണാടിപറമ്പ നാറാത്ത് വി.വി.അൻസാരി (32),വളപട്ടണം പാലോട്ടുവയൽ പി.എം.റി സ്വാൻ(32), അഴിക്കോട് മയിലാടത്തേടം കെ.എം.റംഷാദ് (39) എന്നിവരാണ് പിടിയിലായത്. ബാവുപ്പറമ്പിൽ നിന്നും ഇന്നലെ രാത്രിയാണ് അറസ്റ്റ്. കാറും 0.6 18 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. വാഹന പരിശോധനയിലാണ് മയക്ക് മരുന്ന് പിടികൂടിയത്. തളിപ്പറമ്പ ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായർക്ക്  പുറമെ ഇൻസ്പെക്ടർ കെ.പി.ഷൈനും എംഡിഎംഎ വേട്ടയിൽ പങ്കെടുത്തു.

No comments