Breaking News

വെള്ളരിക്കുണ്ട് താലൂക്കിലെ മുൻഗണന, ഏഏവൈ കാർഡുകളിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും മാർച്ച് 15 നകം മസ്റ്ററിംഗ് പൂർത്തിയാക്കണം


വെള്ളരിക്കുണ്ട് : കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രാലയത്തിൻ്റെ നിർദേശമനുസരിച്ച് എൻ. എഫ് എസ്.ഏ ആക്ടിൻ്റെ പരിധിയിൽ വരുന്ന മുൻഗണന, ഏ ഏ വൈ റേഷൻ കാർഡിൽ ഉൾപ്പെട്ട  മുഴുവൻ അംഗങ്ങളും അവരുടെ Ekyc - updation ( അർഹരാണെന്നും ജീവിച്ചിരിപ്പുണ്ടെന്നും തെളിയിക്കുന്ന മസ്റ്ററിംഗ്) നടത്തേണ്ടതുണ്ട്. 

          നിലവിൽ മാർച്ച് 15 നുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതുണ്ട്. അല്ലാത്തവർക്ക് ഏപ്രിൽ മാസം മുതൽ റേഷൻ കടകളിൽ നിന്നുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങൾ  മുടങ്ങാനിടയുണ്ട്. ആയതിനാൽ വെള്ളരിക്കുണ്ട് താലൂക്കിലെ  മുൻഗണന, ഏഏവൈ കാർഡുകളിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും മാർച്ച് ഒന്ന് മുതൽ തന്നെ  റേഷൻ കടകളിലൂടെയും , ക്യാമ്പുകളിലൂടെയും ഇ-പോസ് മെഷിൻ വഴി Ekyc updation പൂർ തീകരിക്കേണ്ടതാണെന്നറിയിക്കുന്നു. റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ കൂടെക്കൊണ്ടുപോവണ്ട തുമാണ്.

       വെള്ളരിക്കുണ്ട് താലൂക്കിൽ 9471 ഏഏവൈ കാർഡുകളിലും 15252 മുൻഗണന കാർഡുകളിലുമായി ആകെ 'ഉള്ള 90325 അംഗങ്ങൾ മസ്റ്ററിംഗ് നടത്തേണ്ടതുണ്ട്.

No comments