Breaking News

കൊന്നക്കാട് ജി.എൽ പി സ്കൂളിൽ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി


കൊന്നക്കാട് : കൊന്നക്കാട് ഗവണ്മെന്റ് എൽ പി സ്കൂൾ അമ്പത്തിയൊന്നാം വാർഷികവും 34 വർഷത്തെ  വിശിഷ്ട സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക മേഴ്‌സി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജു കട്ടക്കയം ഉത്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് പ്രദീപ്‌ എം അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉഷാകുമാരി ഉപഹാരസമർപ്പണം നടത്തി.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മോൻസി ജോയി എട്ടാം വാർഡ് മെമ്പർ പി സി രഘുനാഥൻ ഒൻപതാം വാർഡ് മെമ്പർ ബിൻസി ജയിൻ, പി ജി ദേവ്, ടി പി തമ്പാൻ, രമണി കെ എസ്, എ ടി ബേബി, ബിജു ഭാസ്കർ, കെ വി കൃഷ്ണൻ, ശരണ്യ എസ്,എം പി ടി എ പ്രസിഡന്റ് സുലേഖ,കുമാരി ആര്യശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വീണ എ വി റിപ്പോർട്ട്‌ അവതരിപ്പിച്ചു.  പ്രധാനാധ്യാപിക മേഴ്‌സി തോമസ് മറുപടി പ്രസംഗം നടത്തി.സീനിയർ അസിസ്റ്റന്റ് മാത്യു ജോസഫ് സ്വാഗതവും പി ടി എ വൈസ് പ്രസിഡന്റ് നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെയും പൂർവ്വവിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു

No comments