ബാനം ഗവ.ഹൈസ്‌കൂൾ പ്രീപ്രൈമറി ഫെസ്റ്റും സ്കൂൾ വാർഷികവും നടത്തി
ബാനം: ബാനം ഗവ.ഹൈസ്‌കൂൾ പ്രീപ്രൈമറി ഫെസ്റ്റും സ്കൂൾ വാർഷികവും നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ, ബാനം കൃഷ്ണൻ, കെ.എൻ ഭാസ്‌കരൻ, വി.എൻ മിനി, അനൂപ് പെരിയൽ, നിശാന്ത് രാജൻ, കെ.കെ കുഞ്ഞിരാമൻ, ടി.ടി തുഷാര എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും സഞ്ജയൻ മനയിൽ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ യൂണിഫോം വിതരണം, ഡിജിറ്റൽ മാഗസിൻ പ്രകാശനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, സഞ്ജയൻ മനയിൽ അവതരിപ്പിച്ച ഏകപാത്ര നാടകം മുച്ചിലോട്ടമ്മ എന്നിവയും അരങ്ങേറി.
No comments