Breaking News

പരപ്പ ഗ്രാമത്തിന് അഭിമാനമായി ഷഹീമത്ത് സുഹ്‌റക്ക് ഡോക്ടറേറ്റ് തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നും സോയിൽ ആൻഡ് വാട്ടർ കോൺസെർവഷൻ എൻജിനീയറിങ്ങിൽ പിഎച്ച്ഡി കരസ്ഥമാക്കി


പരപ്പ: തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നും സോയിൽ ആൻഡ് വാട്ടർ കോൺസെർവഷൻ എൻജിനീയറിങ്ങിൽ പിഎച്ച്ഡി കരസ്ഥമാക്കി പരപ്പ നാടിന് അഭിമാനമായി ഡോ. ഷഹീമത്ത് സുഹ്‌റ. 

കാർഷിക മേഖലയിൽ മൈക്രോ ഇറിഗേഷൻ സംവിധാനങ്ങൾക്ക് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ രൂപപ്പെടുത്തിയ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. പ്രസ്തുത സോഫ്ട്‍വെയറിന് ഇന്ത്യൻ പേറ്റന്റ് അതോറിറ്റിയുടെ കോപ്പിറൈറ് അംഗീകാരവും ലഭിച്ചിട്ടുണ്ട്. 

പരപ്പയിലെ പൗര പ്രമുഖൻ  പട്ളത്തെ സി എൻ കുഞ്ഞാമു ഹാജിയുടെയും സി എൽ താഹിറയുടെയും മകളാണ് ഷഹീമത്ത്‌ സുഹറ.

നേരത്തെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നും സോയിൽ ആൻഡ് വാട്ടർ എഞ്ചിനീറിങ്ങിൽ എം ടെക്കിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ഇപ്പോൾ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ റിസർച്ച് അസ്സോസിയേറ്റ് ആയി ജോലി ചെയ്യുകയാണ്. ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന കൗസർ അബ്ദുല്ലയാണ് ഭർത്താവ്. 

കാസറഗോഡ് അഭിഭാഷകനായ അഡ്വ. മുഹമ്മദ് ഷാഫി, ഷാർജയിലെ താജുദ്ദീൻ കാരാട്ട്, വ്യാപാരി തസ്ലീം പരപ്പ, അബ്ദുറഹ്മാൻ നൂറാനി എന്നിവർ  സഹോദരങ്ങാണ്.

No comments