കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ പാലിയേറ്റീവ് സംഗമവും യുവതീ യുവാക്കൾക്ക് സംരംഭകത്വ പരിശീലനവും സംഘടിപ്പിച്ചു
കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി പാലിയേറ്റീവ് സംഗമവും നാൽപതു വയസ്സിൽ താഴെയുള്ള യുവതീ യുവാക്കൾക്ക് സംരംഭകത്വ പരിശീലനവും സംഘടിപ്പിച്ചു.പരിപാടി കോയിത്തട്ട കുടുംബശ്രീ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഉഷരാജു അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ മലയാള സിനിമയിലെ ആദ്യത്തെ ട്രാൻസ്‌ജെന്റർ ഗായികയും സാംസ്‌കാരിക വകുപ്പ് ഏർപ്പെടുത്തിയ സമം പുരസ്‌കാരം ജേതാവുമായ ആർ.എൽ. വി ചാരുലത,പഞ്ചായത്ത് കുടുബരോഗ്യ കേന്ദ്രം പാലിയേറ്റീവ് നേഴ്സ് ശാന്ത എന്നിവർക്ക് അനുമോദനം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ശാന്ത,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അബ്ബ്ദുൽ നാസ്സർ സി. എച്, ഷൈജമ്മ ബെന്നി, അജിത്കുമാർ.കെ.വി, പഞ്ചായത്ത് സെക്രട്ടറി ലീനമോൾ.എൻ.സി,മെഡിക്കൽ ഓഫീസർ,മെമ്പർ സെക്രട്ടറി ഷീല.പി.യു പഞ്ചായത്ത് അംഗങ്ങളായ ധന്യ.പി,സന്ധ്യ. വി, രമ്യ.കെ, ചിത്രലേഖ.കെ.പി, മനോജ് തോമസ്, ബാബു.കെ. വി, കൈരളി.കെ,ബിന്ദു. ടി.എസ്, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സുമ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വൈസ് ചെയർപേഴ്സൺ സീന കെ വി സ്വാഗതം പറഞ്ഞു.സി.ഡി.എസ് അംഗങ്ങളായ കെ.വി. ശാരിക, പ്രസീത.ടി. വി,അനുമോൾ.കെ, കുഞ്ഞുമാണി.എം, അനിത പ്രസാദ്,ഷീബ. കെ.വി, ശോഭ.വി, രോഹിണി.സി.കെ, എക്സ് ഓഫീഷ്യോ അംഗം ഓമന.കെ.എസ് പഞ്ചായത്ത് ഹെഡ് ക്ലാർക്ക് ബാബു.ടി.വി,ഓഫീസ് അറ്റന്റൻറ് പ്രദീപ്, ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ ഷൈജ.കെ,സോയ.കെ,കമ്യൂണിറ്റി കൗൺസിലർ ധന്യ.പി, ആനിമേറ്റർ കോ ഓർഡിനേറ്റർ മനീഷ്.എം, ട്രൈബൽ ആനിമേറ്റർ രാജിമോൾ.പി.എം,എം.ഇ. സി ബിന്ദുമോൾ, എസ്. ഡി.സി.ആർ.പി രജിഷ രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.
സംരംഭകത്വ സെമിനാർ മുൻ വ്യവസായ വകുപ്പ് ഐ.ഇ.സി അശോക് ക്ലാസ്സെടുത്തു. വ്യവസായ വകുപ്പ് ഇന്റേൺ അർച്ചന സംബന്ധിച്ചു.175 പേർ പങ്കെടുത്തു.
No comments