Breaking News

അളവിൽ കൂടുതൽ വിദേശമദ്യവുമായി യുവാവിനെ വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നും പിടികൂടി


വെള്ളരിക്കുണ്ട് : അളവിൽ കൂടുതൽ വിദേശമദ്യവുമായി യുവാവിനെ വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നും പിടികൂടി.  സഞ്ചിയിൽ മദ്യവുമായി വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത്‌ നിൽക്കുകയായിരുന്ന അട്ടേങ്ങാനം തട്ടുമ്മൽ സ്വദേശിയായ രാജേഷ് ആണ് പിടിയിലായത്.വില്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന 6 ലിറ്റർ വിദേശമദ്യവും രാജേഷിന്റെ കയ്യിൽ നിന്നും വെള്ളരിക്കുണ്ട് പോലീസ് പിടികൂടി കേസ് രജിസ്റ്റർ ചെയ്തു

No comments