Breaking News

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് അരലക്ഷം തട്ടി ; രാജപുരം പോലീസ് കേസ് എടുത്തു


രാജപുരം: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് അ രലക്ഷത്തോളം രൂപ തട്ടിയെടുത്ത അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. ബളാൽ സ്വദേശിയുടെ  പരാതിയിൽ കോഴിക്കോട് ബാലുശ്ശേരി ശിവപുരം ബൈത്തുൽ യാസീൻ ഹൗസിൽ ഹസന്റെ മകൻ ഹസൻ ദിലീപ് ഷാ (24) പനത്തടി ബളാന്തോടെ ടെസ്സിൻ (36), പിതാവ് ടോമി (60) എന്നിവർക്കെതിരെയാണ് വിശ്വാസവഞ്ചനക്ക് രാജപുരം പോലീസ് കേസെടുത്തത്. 2022 ജനുവരി എട്ടിനാണ്  വിസക്കായി ഇവർക്ക് പണം നൽകിയത്. എന്നാൽ പിന്നീട് വിസയോ പണം തിരിച്ചുനൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

No comments