Breaking News

കാറിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യം പിടികൂടി ; ഡ്രൈവർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു


കാസര്‍ഗോഡ് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് & ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് മഞ്ചേശ്വരം ബന്ദിയോട് നടത്തിയ വാഹന പരിശോധനയില്‍ കെ.എല്‍ 60 ഇ 2511 നമ്പര്‍ റിറ്റ്‌സ് കാറില്‍ കടത്തുകയായിരുന്ന 129.24 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി അബ്കാരി നിയമപ്രകാരം കേസെടുത്തു. വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.മഞ്ചുനാഥന്‍, കെ.സതീശന്‍, എക്‌സൈസ് ഡ്രൈവര്‍ പി.എ ക്രിസ്റ്റീന്‍, പ്രിവന്റീവ് ഓഫീസര്‍ രാജേഷ്, സി.ഇ.ഒ അമല്‍ജിത്ത്, എ.സത്യന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. ഡ്രൈവര്‍ക്കായുളള പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്.

No comments