Breaking News

പള്ളിക്കര പേരോലിലെ വീട്ടിൽ നിർത്തിയിട്ടിരുന്ന ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു


കഴിഞ്ഞമാസം  നീലേശ്വരം പള്ളിക്കര പേരോലിലെ വീട്ടിൽ നിർത്തിയിട്ടിരുന്ന ഡ്യൂക്ക് ബൈക്ക്  മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. മോഷണവുമായി ബന്ധപെട്ട അന്വേഷണത്തിൽപ്രതിയെ  ഏറ്റുമാനൂർ വച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കാഞ്ഞങ്ങാട് സബ് ജയിലിൽ റിമാ ചെയ്തു. മോഷണക്കേസ്സടക്കം 13 ഓളം കേസ്സിലെ പ്രതിയാണ് കോട്ടയം നാട്ടാച്ചേരിക്കേറിൽ സ്വദേശിയായ ശ്രീദേവ് മോഹനൻ  (വാവാച്ചൻ) എന്ന യുവാവ്. നീലേശ്വരം പോലീസ് ഇൻസ്പക്ടർ ഉമേശൻ കെ.വി , സബ് ഇൻസ്പെക്ടർ അശോക് കുമാർ പി.പി സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ  അമൽരാമചന്ദ്രൻ , സുരേന്ദ്രൻ . കെ.പി , സുമേഷ്.എം.വി , കുഞ്ഞികൃഷ്ണൻ എന്നിവരാണ് കേസ്സ് അന്വേഷിച്ചത്.മറ്റ് രണ്ട് പ്രതികളായ ജെസ്ലിൻ കോട്ടയം, ശ്രീജിത്ത്‌ ആലപ്പുഴ എന്നിവരെ ഈ കേസ്സിൽ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

No comments