Breaking News

ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ75 സ്കൂളുകളുടെ മികവുകൾ 75 പുസ്തകങ്ങളായി പ്രസിദ്ധീകരിക്കും


കാഞ്ഞങ്ങാട് : സമഗ്രശിക്ഷാ കാസർഗോഡ്, ബി.ആർ സി ഹോസ്ദുർഗ്ഗ് പരിധിയിലെ75  സ്കൂളുകളിൽ 2023 - 24 അധ്യയന വർഷം നടപ്പിലാക്കിയ അക്കാദമിക -  അക്കാദമികേതര പ്രവർത്തനങ്ങളുടെ സമഗ്രതലത്തിലുള്ള റിപ്പോർട്ടുകൾ അടങ്ങിയ പുസ്തകം ഒരോ സ്കൂളിൻ്റെ പേരിൽ പുറത്തിറക്കാനുള്ള മഹത്തായ സംരംഭത്തിലാണ് ഹോസ്ദുർഗ്ഗ് ബി.ആർ സി ടീം അംഗങ്ങൾ. ഈ അക്കാദമിക വർഷത്തിൻ്റെ തുടക്കം മുതൽ അക്കാദമിക വർഷാന്ത്യത്തിലെ പഠനോത്സവം വരെ സ്കൂൾ നടപ്പിലാക്കിയ നൂതന വിദ്യാഭ്യാസ പരിപാടികൾ, സ്കൂൾ നേടിക അക്കാദമിക മികവുകൾ, സ്‌കൂളിൻ്റെ ഭൗതികമാറ്റങ്ങൾ, വരും വർഷങ്ങളിൽ സ്കൂൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അക്കാദമിക വിഷൻ,,PTA, SMC യുടെ ഇടപെടൽ, സ്കൂളിൻ്റെ ചരിത്രം ഉൾപ്പെടെയുള്ള സമഗ്രമായ വിവരങ്ങൾ രേഖപ്പെടുത്തിയ പുസ്തകങ്ങളാണ് ഇറങ്ങുന്നത് .ഹോസ്ദുർഗ്ഗ് ബി.ആർ.സി യുടെ കഴിഞ്ഞ വർഷത്തെ അക്കാദമികവും ഭൗതികവുമായ ഇടപെടലുകൾക്ക് ഊന്നൽ നൽകും. ബി.ആർ.സി പ്രവർത്തകൾ സ്കൂൾ ഡാറ്റകൾ നേരിട്ട് ശേഖരിച്ചാണ് 75 പുസ്തകങ്ങൾ ഇറക്കുന്നത്.ആദ്യ പുസ്തകത്തിൻ്റെ ഔപചാരിക ഉദ്ഘാടനം ബഹു: ഹോസ്ദുർഗ്ഗ് എ. ഇ. ഒ ഗംഗാധരൻ കെ നിർവ്വഹിച്ചു. കഴിഞ്ഞ മാസം ഫ്രെബ്രുവരി 11 ന് ഉദ്ഘാടനം ചെയ്ത കേരളത്തിലെ ലിഫ്റ്റ് സംവിധാനം ഉൾപ്പെടെ എല്ലാ സൗകര്യ ആളോടുകൂടിയ 3 നില കെട്ടിടം  സ്വന്തമാക്കിയ ജി.എൽ.പി സ്കൂൾ നീലേശ്വരത്തിൻ്റെ ഉയരെ... എന്നു പേരിട്ട പുസ്തകമാണ് ആദ്യത്തെ പ്രസിദ്ധീകരണം '. ബി.ആർ സി സ്റ്റാഫ് അംഗങ്ങളായ സജീഷ്.യു.വി,  നിഷ കെ ,ശ്രീജ.പി, ശ്രീജ.കെ.വി, ശാരിക. കെ, ലതിക .എ , നയന കെ, അനുശ്രീ കെ ,  പ്രവീണ. കെ, രചന കെ,മഞ്ജുള . എം പി , ഉണ്ണികൃഷ്ണൻ, അർപ്പിത തുടങ്ങിയവരാണ് പ്രസിദ്ധീകരണത്തിന് നേതൃത്വം നൽകുന്നത്.ചടങ്ങിൽ ഡയറ്റ് ലക്ച്ചറർ അജിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ട്രെയിനർന്മാരായ സുബ്രഹ്മണ്യൻ,. വി.വി രാജഗോപാലൻ.പി എന്നിവർ ആശംസകൾ അർപ്പിച്ചു.ഹോസ്ദുർഗ്ഗ് ബി.ആർ.സി ബ്ലോക്ക് പ്രോഗ്രാം കോ- ഓഡിനേറ്റർ ഡോ: രാജേഷ്.കെ.വി സ്വാഗതവും സി.ആർ സി കോ-ഓഡിനേറ്റർ നിഷ നന്ദി പ്രകാശിപ്പിച്ചു.

No comments