Breaking News

ബസ്റ്റോപ്പിലേക്ക് കാർ പാഞ്ഞു കയറി രണ്ടുപേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് മൂന്നുവർഷവും മൂന്നുമാസവും കഠിനതടവും അര ലക്ഷം രൂപ പിഴയും



ചേറ്റുകുണ്ടിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാർ പാഞ്ഞു കയറി രണ്ടുപേർ മരണപ്പെടുകയും ഏഴോളം പേർക്ക് പരിക്കേൽ ക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ കാർ ഡ്രൈവറെ നാലുവർഷവും മൂന്നുമാസവും കഠിന തടവിനും 51000പിഴയടക്കാനും കാസർഗോഡ് അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ. മനോജ് ശിക്ഷിച്ചു.

2017 ഫെബ്രുവരി ഒന്നിന് ചിത്താരി ചേറ്റുകു ണ്ടിൽ ഉണ്ടായ അപകടത്തിൽ കുഞ്ഞായിസ, മോഹനൻ എന്നിവർ മരണപ്പെട്ട കേസിലാണ് അപകടം വരുത്തിയ കെഎൽ 14 എ ൽ 6314 നമ്പർ കാർ ഓടിച്ച പള്ളിക്കര പെരിയ റോഡിലെ അബൂബക്കറിന്റെ മകൻ എം വി ഷംസുദ്ദീനെ കോടതി ശിക്ഷിച്ചത്. ബേക്കൽ പോലീസ് ഇൻസ്പെക്ടറായിരുന്ന എം.വി വിശ്വംഭരൻ അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പ്ലീഡർ എം. ലോഹിദാക്ഷൻ ഹാജരായി.

No comments