50 വർഷത്തെ കാത്തിരിപ്പിന് വിരാമം : കോടോംബേളൂർ മണ്ടേങ്ങാനം റോഡ് ഗുരുപുരം പാടി റോഡുമായി ബന്ധിപ്പിച്ചു
പാറപ്പള്ളി: കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ 50 വർഷത്തിലധികമായി നിർമ്മിച്ച മുട്ടിച്ചരൽ മണ്ടേങ്ങാനം റോഡ് ഗുരുപുരം പാടി റോഡിൽ ബന്ധിപ്പിച്ചു. മണ്ടേങ്ങാനത്തുകാരുടെ നിരവധി വർഷത്തെ ആവശ്യവും സ്വപ്നവുമായിരുന്നു ഈ റോഡ് ബന്ധിപ്പിക്കുക എന്നത്. വാർഡ് മെമ്പർ പി.ദാമോദരൻ്റെ നേതൃത്വത്തിൽ സ്ഥലമുടമകളെ സമീപിപ്പ് സമ്മതം വാങ്ങി നാട്ടുകാരുടെ സഹായത്തോടെയാണ് അര കിലോമീറ്റർ നീളം വരുന്ന റോഡിൻ്റെ പണി പൂർത്തീകരിച്ചത്.തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൾവർട്ടും ഈ റോഡിൽ നിർമ്മിച്ചു.റോഡ് സൗകര്യമില്ലാത്തതിനാൽ തരിശായി കിടന്ന മണ്ടേങ്ങാനം പാടശേഖരത്തിലേക്കും ഇതിൻ്റെ ഭാഗമായി റോഡ് നിർമ്മിച്ചു നൽകാൻ കഴിഞ്ഞു.റോഡിൻ്റെ ഉൽഘാടനം വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ നിർവ്വഹിച്ചു. എം.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.മുൻ മെമ്പർ പി.എൽ.ഉഷ, വാർഡ് കൺവീനർ പി.ജയകുമാർ, എന്നിവർ സംസാരിച്ചു. രതീഷ് സ്വാഗതവും രഞ്ജുഷ നന്ദിയും പറഞ്ഞു.
No comments