Breaking News

പൗരത്വഭേദഗതി ബില്ലിനെതിരെ യു.ഡി.എഫ് കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തിൽ പരപ്പയിൽ പ്രതിഷേധ പ്രകടനം നടത്തി


പരപ്പ : പൗരത്വഭേദഗതി ബില്ലിനെതിരെ യു.ഡി.എഫി ൻ്റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനെതിൻ്റെ ഭാഗമായ് കിനാനൂർ കരിന്തളം പഞ്ചായത്ത് യു.ഡി.എഫി ൻ്റെ നേത്യത്വത്തിൽ പരപ്പയിൽ പ്രതിഷേധപ്രകടനം നടത്തി. പ്രകടനത്തിന് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡൻ്റ് മനോജ് തോമസും, മുസ്ലീം ലീഗ് കിനാനൂർ കരിന്തളം പഞ്ചയത്ത് ചെയർമാൻ യു വി മുഹമ്മദ് കുഞ്ഞിയും നേതൃത്വം നല്കി. നേതാക്കളായ സിജോ പി ജോസഫ്, സി ഒ സജി, താജ്യദ്ദീൻ കമ്മാടം, ഷാനവാസ് കമ്മാടം, ദിനേശൻ പെരിയങ്ങാനം, ബേബി വെളുക്കുന്നേൽ , നൗഷാദ് കാളിയാനം, അജയൻ വേളൂർ , കണ്ണൻ പട്ട്ളം ബാലഗോപാലൻ കാളിയാനം,ബാബു ചേമ്പേന, തുടങ്ങിയവർ സംസാരിച്ചു.

No comments