ആൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച എഴുപതുകാരനെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
പന്ത്രണ്ടും പതിമൂന്നും വയസുള്ള ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 70കാരനായ തെങ്ങുകയറ്റ തൊഴിലാളിയെ ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ എ.പി.ആസാദും സംഘവും അറസ്റ്റുചെയ്തു.പടന്നക്കാട് വലിയവീട്ടിലെ സുകുമാരന്‍(70)നെയാണ് അറസ്റ്റുചെയ്തത്. ഉത്സവത്തിനിടയിലാണ് കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടികള്‍ ഇക്കാര്യം ചൈല്‍ഡ് ലൈനിനെ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയിലാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
No comments