Breaking News

കെ.എസ്.എസ്.പി.എ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

വെള്ളരിക്കുണ്ട് : ഇന്ത്യയിൽ ജനാധിപത്യവും, പാർലമെൻററി സംവിധാനവും നിലനിൽക്കണോ എന്ന് തീരുമാനിക്കപ്പെടുന്ന  നിർണായക മായതെരഞ്ഞടുപ്പാണ്, ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പിസി സുരേന്ദ്രൻ നായർ അഭിപ്രായപ്പെട്ടു. കെ .എസ്.എസ്.പി എ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ സംഘടിപ്പിച്ച  ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു സേവ്യർ അധ്യക്ഷത വഹിച്ചു .  ജില്ലാ സെക്രട്ടറി എം കെ ദിവാകരൻ മുഖ്യ അതിഥി ആയിരുന്നു..ടി കെ എവുജിൻ മുഖ്യപ്രഭാഷണം നടത്തി  . എം. യു തോമസ്, ബി  റഷീദ പി എ ജോസഫ്, കെ കുഞ്ഞമ്പു നായർ ജോസുകുട്ടി അറക്കൽ  ,പി എ സെബാസ്റ്റ്യൻ  ജോസഫ് സി എ ,വി കെ ബാലകൃഷ്ണൻ,എം ഡി  ദേവസ്യ, കെ ജെ തോമസ്, പി ജെ ജോസ്,പി ജെ സെബാസ്റ്റ്യൻ  ടി ഒ ത്രേസ്യ,പ്രസംഗിച്ചു

No comments