Breaking News

മെയ് 1 സാർവ്വദേശീയ തൊഴിലാളി ദിനം വിവിധ കേന്ദ്രങ്ങളിൽ മെയ്ദിന റാലി സംഘടിപ്പിക്കും


വെള്ളരിക്കുണ്ട് : അതിജീവന സമരങ്ങളുടെ, നിരന്തര പോരാട്ടങ്ങളുടെ, നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുടെ ഓര്‍മ്മ പുതുക്കി ഒരു മെയ് ദിനം കൂടി കടന്നെത്തുന്നു. അവകാശങ്ങള്‍ നേടിയെടുക്കാന്‍ തൊഴിലാളികള്‍ മുഷ്ടിചുരുട്ടി തെരുവിലിറങ്ങിയ ചരിത്രം ഓര്‍മപ്പെടുത്തുകയാണ് ഓരോ തൊഴിലാളി ദിനവും. ഒരു അനുസ്മരണത്തിനപ്പുറം ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്ക് ദിശാ ബോധം നല്‍കുന്നതിന്റെ ആവശ്യകത കൂടി ഓര്‍മിപ്പിക്കുകയാണ് ഈ ദിനം. തൊഴിലാളി സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ ദയനീയമാകുന്ന കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. പലരും സമരം തന്നെ മറന്നിരിക്കുന്നു. പരുവപ്പെട്ടുപോയ തൊഴിലാളി സമുഹങ്ങളെ പലനാടുകളില്‍ പലരൂപത്തില്‍ കാണാന്‍ സാധിക്കും. എന്നിട്ടും ചിലര്‍, കഴിഞ്ഞകാലങ്ങളില്‍ തെരുവുകളില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളുടെ ഓര്‍മ്മകളുടെ കരുത്തില്‍ തൊഴിലാളി പോരാട്ടങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നു.

എണ്‍പതോളം രാജ്യങ്ങളാണ് മെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കുന്നത്. തൊഴിലാളി വര്‍ഗത്തിന്റെ കഠിനാധ്വാനത്തെ ആദരിക്കുന്നതിനൊപ്പം തൊഴില്‍ അവകാശങ്ങളെ കുറിച്ചും അവരുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നീ ലക്ഷ്യങ്ങളും ഓര്‍മപ്പെടുത്തുകയും ചെയ്യുകയാണ് ഓരോ വര്‍ഷവും മെയ് ദിനവും

No comments