Breaking News

ജോലിയിൽ നിന്നും പിരിച്ചുവിട്ടു; പുല്ലൂർ സ്വദേശി തളിപ്പറമ്പിൽ തൂങ്ങിമരിച്ചനിലയിൽ

പയ്യന്നൂർ: പയ്യന്നൂരിലെ ഡയാലിസിസ് സെന്ററിൽ ജോലി ചെയ്തിരുന്ന പുല്ലൂർ സ്വദേശിയായ യുവാവിനെ തളിപ്പറ മ്പിൽ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂർ ഹരിപുരം എടുമുണ്ട് സ്വദേശിയും മമ്പലം സുര ഭി നഗറിൽ വാടക വീട്ടിൽ കുടുംബത്തോടൊപ്പം താമസിച്ചു വരുന്ന ടി.എസ്.അജിനെ (22)യാണ് മരിച്ച നിലയിൽ കണ്ട ത്തിയത്. ഇന്ന് രാവിലെ 6.30 മണിയോടെ യുവാവിനെ തൂങ്ങി യ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേർ ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനാ യില്ല. ടി.ജി.ഷാജിയുടെയും സുഗതയുടേയും മകനാണ്. സ ഹോദരൻ. അഭിൻ (ബിഎസ് സി. നഴ്സിംഗ് വിദ്യാർത്ഥി ബാം ഗ്ലൂർ). പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. തളി പറമ്പ് സഹകരണ ആശുപത്രിക്ക് സമീപം ഡയാലിസിസ് സെന്ററിൽ ജോലിചെയ്തിരുന്ന യുവാവിനെ അവിടെനിന്നും ഒഴിവാക്കിയിരുന്നുവത്രെ. ഇതിനുശേഷം പുതിയ ജോലി അന്വേഷിച്ച് വരികയായിരുന്നു. എന്നാൽ എവിടെയും ജോലി തരപ്പെട്ടില്ല. ഈ മനോവിഷമമാണ് ആത്മഹത്യക്ക് കാരണ മെന്ന് പറയപ്പെടുന്നു.

No comments