Breaking News

ചില്ലി ചിക്കനിൽ കഷണം കുറവെന്ന് പറഞ്ഞതിന് മർദ്ദനം രണ്ട് പേർക്കെതിരെ ചീമേനി പോലീസ് കേസ് എടുത്തു


ചീമേനി : ചില്ലി ചിക്കനിൽ കഷണം കുറവെന്ന് പറഞ്ഞതിന് മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു. ചീമേനിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മർദ്ദനം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കാനത്തും പൊയിൽ സ്വദേശിയായ ശരത് ചന്ദ്രൻ (34) നെ മർദ്ദിച്ചതായാണ് പരാതി. ചില്ലി ചിക്കനിൽ കഷണം കുറവാണെന്ന് പറഞ്ഞ വിരോധത്തിൽ ഹോട്ടലിന് പുറത്തിറങ്ങിയപ്പോൾ മർദ്ദിച്ചെന്നാണ് പരാതി. സുബൈർ ,സിദിഖ് എന്നി രണ്ട് പേർക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു.

No comments