Breaking News

യുവതിയെ പിന്നിലിരുത്തി ബൈക്ക് യാത്ര ; സഹോദരൻ കാമുകനെ കുത്തിക്കൊന്നു



മംഗലാപുരം: സഹോദരിയെ പിൻസീറ്റിലിരുത്തി ബൈക്കോടിച്ചു പോവുകയായിരുന്ന യുവാവിനെ യുവതിയുടെ സഹോദരൻ കുത്തിക്കൊന്നു.

ബെലഗാവി, ഗാന്ധിനഗറിലെ പഴം വ്യാപാരിയായ ഇബ്രാഹിം ഗൗസ് (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മോട്ടോർ മെക്കാനിക്കായ മുസമ്മിൽ സത്യഗേരി (22)യെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സഹോദരിയുമായി ഇബ്രാഹിം ഗൗസ് ഏറെക്കാലമായി പ്രണയത്തിലായിരുന്നു. യുവാവിന്റെ വീട്ടുകാർ വിവാഹാലോചന നടത്തിയെങ്കിലും യുവതിയുടെ വീട്ടുകാർ സമ്മതിച്ചില്ല. എന്നാൽ ഇബ്രാഹിമിന്റെ കൂടെയല്ലാതെ ജീവിക്കില്ലെന്ന് യുവതിയും നിലപാടെടുത്തു. ഇതിനിട യിലാണ് ഇന്നലെ വൈകുന്നേരം യുവതിയെ ബൈക്കിന്റെ പിന്നിലിരുത്തി ഇബ്രാഹിം യാത്ര ചെയ്യുന്നത് മുസമ്മിൽ ക ണ്ടത്. ഇതിൽ പ്രകോപിതനായ പ്രതി ബൈക്ക് തടഞ്ഞു നിർത്തി കൈവശം ഉണ്ടായിരുന്ന ഡ്രൈവർ കൊണ്ട് ഇബ്രാഹിമിന്റെ വയറ്റിൽ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി തടയാൻ ശ്രമിച്ചുവെങ്കിലും ത ള്ളിമാറ്റിയാണ് കുത്തിയത്.

No comments