Breaking News

കാലിച്ചാനടുക്കം ഗവൺമെൻ്റ് ഹൈസ്ക്കൂളിലെ എസ് എസ് എൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് വിഷൻ 2024 സംഘടിപ്പിച്ചു


കാലിച്ചാനടുകം : മലയോര മേഖലയിലെ മികവിൻ്റെ കേന്ദ്രമായ കാലിച്ചാനടുക്കം ഗവൺമെൻ്റ് ഹൈസ്ക്കൂളിലെ എസ് എസ് എൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് വിഷൻ 2024 സംഘടിപ്പിച്ചു. വൈ എം സി എ കാലിച്ചാനടുക്കം സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് ചെബേരി  വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രഫസർ ഷിജിത്ത് തോമസ് നേതൃത്യം നൽകി. വിഷൻ 2024 ഉദ്ഘാടനം പി ടി എ പ്രസിണ്ടൻ്റ് എ വി മധു നിർവഹിച്ചു. എസ് എം സി ചെയർമാൻ ദാസൻ വാളാപ്പാടി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷേർളി ജോർജ് സ്വാഗതവും, ക്ലാസ് ടീച്ചർ പ്രമോദനി നന്ദിയും പ്രകാശിപ്പിച്ചു. വൈ എം സി എ കാലിച്ചാനടുക്കം പ്രസിണ്ടൻ്റ് എം ജെ ബേബി, സീനിയർ അസിസ്റ്റൻ്റ് കെ വി .പദ്മനാഭൻ, സ്റ്റാഫ് സെക്രട്ടറി വി കെ ഭാസ്കരൻ , മദർ പി ടി എ പ്രസിഡണ്ട് പ്രജിത ജയരാജ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കരിയർ ഗൈഡൻസ് പ്രോഗ്രാമിൽ മലയോരത്തെ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികളുടെ സംശയ നിവാരണം, കരിയർ മോട്ടീവേഷൻ, പുതിയ കോഴ്സുകളെ കുറിച്ചുള്ള അറിവുകളും  ജോലി സാധ്യത , എന്നിവയെല്ലാം ചർച്ച ചെയപ്പെട്ടു.






No comments