Breaking News

നീണ്ട 35 വർഷങ്ങൾക്ക് ശേഷം അവർ ഒത്തുചേർന്നു വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹൈസ്കൂൾ 1989 എസ് എസ് എൽ സി ബാച്ച് സംഗമം നടത്തി


വെള്ളരിക്കുണ്ട്: നീണ്ട മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷം, വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹൈസ്കൂൾ 1989 എസ് എസ് എൽ സി ബാച്ചിലെ പഴയ സഹപാഠികൾ സ്കൂൾ മുറ്റത്ത് ഒത്ത് ചേർന്നു.

അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർ പോലും ഇത്തരമൊരു കൂടിക്കാഴ്ചക്ക് മാത്രമായി വന്നെത്തിച്ചേർന്നു. വീനസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷ പരിപാടിയിൽ തഹസിൽദാർ മുരളി പി വി മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ പ്രസാദ് കെ സ്വാഗതവും, ബിനോയ് ടി.പി അധ്യക്ഷ പ്രസംഗവും നടത്തി.

സജീവ് പുഴക്കര നന്ദി പ്രകടനം നടത്തി. അധ്യാപകർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് തപസ്യയിലെ നർത്തകിമാരുടെ കലാവിരുന്നും ഉണ്ടായിരുന്നു.

വൃക്കരോഗത്തെ തുടർന്ന് അസുഖത്തിലായിരിക്കെ തങ്ങളെ വിട്ട് പോയ സഹപാഠിയുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കുന്നതിന് വേണ്ടി നാല് വർഷം മുൻപാണ് 1989 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികൾ നന്മ 1988-89 എന്ന വാട്സപ് കൂട്ടായ്മ സംഘടിപ്പിച്ചത്.

പരിപാടിയിലൂടെ ലഭിച്ച നീക്കിയിരിപ്പ് തുക സഹപാഠിയായ സ്കറിയയായുടെ ചികിത്സാ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചു.

No comments