Breaking News

ബളാൽ അത്തിക്കടവിലെ പ്രകാശൻ്റെ കവിത ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ ഒമ്പതാം ക്ലാസിൽ പഠനം നിർത്തി കൂലിപ്പണിയെടുത്ത് ജീവിക്കുകയാണ് പ്രകാശൻ


വെള്ളരിക്കുണ്ട് : മലയോരത്തിന് അഭിമാനമായി നാടിൻ്റ  കവി പ്രകാശൻ. വീട്ടിലെ സാഹചര്യങ്ങൾ കാരണം ഒമ്പതാം ക്ലാസിൽ പഠനം നിർത്തിയ ബളാൽ അത്തിക്കടവ് സ്വദേശി പ്രകാശന്റെ ജീവിതം ഇപ്പോൾ കവിത പോലെ മനോഹരമായിരിക്കുകയാണ്. ബളാൽ അത്തിക്കടവിലെ ശങ്കരൻ -കുംഭ ദമ്പതികളുടെ മകനായ പ്രകാശന്റെ "കാട് ആരത് " എന്ന കവിത ഇത്തവണ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ മലയാളം പാഠപുസ്തകത്തിൽ പഠിക്കും. മല വേട്ടുവ സമുദായത്തിൽപ്പെട്ട പ്രകാശൻ ഗോത്ര ഭാഷയിലാണ് കവിതകൾ എഴുതുന്നത്. ഗോത്ര കവിതകൾ എന്ന സമാഹാരത്തിലെ പ്രകാശൻ 5 കവിതകളിൽ ഒന്നാണ് പാഠപുസ്തക പരിഷ്കരണ സമിതി ഇത്തവണ തിരഞ്ഞെടുത്തത്. ഈ സമാഹാരം ഇംഗ്ലീഷിലേക്ക് തമിഴിലേക്കും മൊഴിമാറ്റിയിട്ടുണ്ട്. പാഠപുസ്തകത്തിലെ പ്രകാശന്റെ കവിതയ്ക്ക് അടുത്ത പേജിൽ മലയാള പരിഭാഷയും നൽകിയിട്ടുണ്ട്. ഒച്ചയച്ച കല്ലുകളെ എന്ന സമാഹാരം കഴിഞ്ഞ വർഷം പുറത്തിറക്കി. പ്രകാശ് ചെന്തളം എന്ന പേരിൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുണ്ട്. പ്രകാശൻ എഴുതിയ ഒട്ടേറെ നാടൻ പാട്ടുകൾ ആൽബങ്ങൾ ആയിട്ടുണ്ട്. കോട്ടയത്ത് ചിത്രീകരണം പുരോഗമിക്കുന്നു പേരിടാത്ത സിനിമയ്ക്കായി മൂന്ന് ഗാനങ്ങളും പ്രകാശൻ രചിച്ചു. ഒട്ടേറെ അംഗീകാരങ്ങളും തേടി എത്തി. അവിവാഹിതനാണ്. സഹോദരി പ്രസന്ന

No comments