Breaking News

നീറ്റ് എക്സാം വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത്‌ കോൺവന്റ് സ്കൂളിൽ സമാപിച്ചു.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറ്കണക്കിന് വിദ്യാർഥികൾ പങ്കെടുത്തു


വെള്ളരിക്കുണ്ട് : നീറ്റ് എക്സാം വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത്‌ കോൺവന്റ് സ്കൂളിൽ സമാപിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഇരുന്നൂറിൽ അധികം വിദ്യാർഥികൾ പങ്കെടുത്തു. ഇത് മൂന്നാം തവണയാണ് വെള്ളരിക്കുണ്ട് നീറ്റ് പരീക്ഷ സെൻ്ററായി തിരഞ്ഞെടുക്കുന്നത്. ഞായറാഴ്ച്ച ആയിട്ടും വെള്ളരിക്കുണ്ടിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നത് കുട്ടികളുടെ കൂടെ വന്ന രക്ഷിതാക്കൾക്ക് സഹായകരമായി. വാഹന ഗതാഗതം നിയന്ത്രിക്കാനായി വെള്ളരിക്കുണ്ട് പോലീസും സ്ഥലത്ത് എത്തിയിരുന്നു.

No comments