Breaking News

14 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു


കാഞ്ഞങ്ങാട്: ഉത്സവ പറമ്പിൽ നിന്നും ആൾ താമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി 14 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കുശാൽ നഗറിലെ കളരിക്കാൽ വിനോദ് കുമാറി (50) നെയാണ് ഹോസ്ദുർഗ് ഇൻസ്പെക്ടർ എം.പി. ആസാദ് അറസ്റ്റ് ചെയ്തത്.

സാധനങ്ങൾ കൊണ്ടുവരാൻ സഹായിക്കണമെന്ന് പറഞ്ഞാണ് വിദ്യാർഥിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പീഡന ശ്രമത്തിനിടെ രക്ഷപ്പെട്ട 14കാരൻ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ തടഞ്ഞ് വെച്ചയാളെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ വിനോദിനെ കോടതി റിമാന്റ് ചെയ്തു.

No comments