Breaking News

എളേരിത്തട്ട് പുലിമട ശ്രീ ശങ്കരനാരായണ ദേവി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം മെയ്‌ 12,13,14 ദിവസങ്ങളിൽ....


വെള്ളരിക്കുണ്ട് : മലയോരത്തെ പ്രസിദ്ധമായ ദേവി ക്ഷേത്രങ്ങളിൽ ഒന്നായ എളേരിത്തട്ട് പുലിമട ശ്രീ ശങ്കരനാരായണ ദേവി ക്ഷേത്രം പ്രതിഷ് ഠാദിന മഹോത്സവം മെയ്‌ 12,13,14 (ഞായർ, തിങ്കൾ, ചൊവ്വ)ദിവസങ്ങളിൽ വിപുലമായ പരിപാടികളോടെ നടക്കും. മെയ്‌ 12 ഞായറാഴ്ച രാവിലെ 6 മണിക്ക് നട തുറക്കും തുടർന്ന് പൂജാചടങ്ങുകൾ വൈകുന്നേരം 6 മണിക്ക് താലപ്പൊലി ഘോഷയാത്ര നടക്കും രാത്രി 8 മണി മുതൽ അന്നദാനം തുടർന്ന് വിവിധ കലാപരിപാടികൾ തിങ്കളാഴ്ച രാവിലെ 5 മണിക്ക് നടതുറക്കൽ 10 മണിക്ക് മുകേഷ് കുളമ്പുകാടിന്റെ അദ്ധ്യാമികപ്രഭാഷണം 1 മണിക്ക് അന്നദാനം 7.15 ന് വിളക്ക്പൂജ തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും.






No comments