വെള്ളരിക്കുണ്ട് കേന്ദ്രമായി ആരംഭിച്ച എറൈസിൻ്റെ വാർഷികം നടന്നു മാലോം, വെള്ളരിക്കുണ്ട് ഫൊറോന ഇടവകകളിലെ തെരഞ്ഞെടുക്കപ്പെട്ട 80 ഓളം കുട്ടികൾ കോഴ്സ് പൂർത്തിയാക്കി
വെള്ളരിക്കുണ്ട്: എറൈസ് പഠന പദ്ധതി രണ്ടാം വർഷത്തിലേക്ക്. കുട്ടികളുടെ സമഗ്രവ്യക്തിത്വ വികസന ലക്ഷ്യവുമായി വെള്ളരിക്കുണ്ട് കേന്ദ്രമായി ആരംഭിച്ച എറൈസിൻ്റെ വാർഷികം നടന്നു മാലോം, വെള്ളരിക്കുണ്ട് ഫൊറോന ഇടവകകളിലെ തെരഞ്ഞെടുക്കപ്പെട്ട 80 ഓളം കുട്ടികളാണ് പ്രത്യേക പരിശീലനം നേടി ഒരു വർഷം കോഴ്സ് പൂർത്തിയാക്കിയത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്കെല്ലാം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു കുട്ടികളിൽ ധാർമിക ബോധവും സ്വഭാവ വൈശ്യഷ്ട്യവും കർമ്മശേഷിയും വളർത്തി പ്രതിബദ്ധതയുള്ള ഉത്തമ പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിൻറെ പ്രവർത്തനം. ഏറൈസിൻ്റെ വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം 10-ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് റാഞ്ചി ഇൻസ്റ്റിന്യൂട്ട് ഓഫ് മാനേജ്മെൻ്റ് അസി പ്രൊഫ ഡോ. രഞ്ജിത് ഉദ്ഘാടനം ചെയ്തു എറൈസ് ഡയറക്ടർ ഡോ. ജോൺസൺ അന്ത്യാം കുളം അധ്യക്ഷത വഹിച്ചു. മാലോം ഫൊറോന വികാരി ഫാ.ജോസഫ് തൈക്കുന്നുംപുറം അനുഗ്രഹപ്രഭാഷണം നടത്തി ആൻ്റണി തുരുത്തിപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡൻ്റ് ഷാജി നെടുമരുതുംചാൽ ദീപ കരിമ്പാനിയിൽ എന്നിവർ പ്രസംഗിച്ചു. ജോൺസൺ ചെത്തിപ്പുഴ സ്വാഗതവും ജോബി വെള്ളുക്കുന്നേൽ നന്ദിയും പറഞ്ഞു.
 

 
 
No comments