കാസർഗോഡ് ജില്ലക്കഭിമാനമായി ബെള്ളൂർ നെട്ടണിഗെ സ്വദേശിയും കർഷകനുമായ സത്യനാരായണ ബെളേരി രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമ്മുവിൽ നിന്നും പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി
കാസർഗോഡ് : കാസർഗോഡ് ജില്ലക്കഭിമാനമായി ബെള്ളൂർ നെട്ടണിഗെ സ്വദേശിയും കർഷകനുമായ സത്യനാരായണ ബെളേരി രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമ്മുവിൽ നിന്നും പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി
ഭാരതത്തിലെയും വിദേശത്തെയും 650-ലേറെ നെൽവിത്തുകൾ സംരക്ഷിച്ചതിനാണ് പദ്മശ്രീ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്. 20 വർഷത്തിലേറെ കാലമായി അദ്ദേഹം നെൽവിത്തുകളെ സംരക്ഷിക്കാൻ തുടങ്ങിയിട്ട്. നെൽകൃഷിയിൽ തൽപ്പരരായവർക്ക് അദ്ദേഹം നെൽവിത്തുകൾ നൽകാറുമുണ്ട്. കാസർഗോഡ് ജില്ലയിലേക്ക് ആദ്യമായി പദ്മശ്രീ പുരസ്കാരം എത്തിച്ച സത്യനാരായണയുടെ നേട്ടത്തിൽ ഓരോ കാസറഗോഡ്കാരനും ഇത് അഭിമാനനിമിഷം
No comments