Breaking News

പരപ്പ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വെള്ളരിക്കുണ്ട് :  പരപ്പ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ ബോഡി യോഗം  പരപ്പ ഹയാത്തുൽ ഇസ്ലാം മദ്രസയിൽ  ചേർന്നു. സയ്യിദ് വി ടി എസ് തങ്ങൾ പൊന്മുണ്ടം ഉദ്ഘാടനം ചെയ്തു. മുഫത്തിശ് ഹംസ ഫൈസി അധ്യക്ഷനായി.

മുദരിബ്‌ എം കെ എസ് അഹമ്മദ് മൗലവി വിഷയാവതരണം നടത്തി. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി നൂറുദ്ദീൻ ഹിശാമി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി താജുദ്ധീൻ, മാനേജ്‌മെന്റ് റെയ്ഞ്ച് പ്രസിഡന്റ് ലത്തീഫ് അടുക്കം എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ :സയ്യിദ് വി ടി എസ് തങ്ങൾ പൊന്മുണ്ടം (പ്രസിഡന്റ്)

അബ്ദുൽ കരീം ബാഖവി, ശിഹാബ്‌ ഫൈസി (വൈസ് പ്രസിഡന്റ്) 

മുഹമ്മദ് നജീബ് യമാനി (ജനറൽ സെക്രട്ടറി) മുഹമ്മദ് ഫർഹാൻ ഹുദവി,ശരീഫ് അസ്നവി (ജോയിന്റ് സെക്രട്ടറി)

തസ്ലീം പരപ്പ (ട്രഷറർ) ഇർഷാദ് വാഫി (ഐ ടി കോഡിനേറ്റർ)

അബ്ദുൽ അസീസ് മൗലവി (പരീക്ഷാ ബോർഡ് ചെയർമാൻ)

ഉബൈദ് അൻവരി (SKSBV ചെയർമാൻ)

സുബൈർ ഫൈസി (കൺവീനർ)

അബ്ദുൽ അസീസ് ലത്വീഫി (ക്ഷേമനിധി ചെയർമാൻ)

ഹമീദ് എടത്തോട് (കൺവീനർ)

ഇസ്ഹാഖ് പരപ്പ (ട്രഷറർ)

അബ്ദുൽ കരീം ബാഖവി (സുപ്രഭാതം കോഡിനേറ്റർ)

താജുദ്ധീൻ കമ്മാടം, ശിഹാബ് ഫൈസി (ഓഡിറ്റർ)

No comments